ഇരിങ്ങാലക്കുട: അതിരപ്പിള്ളി കണ്ണൻകുഴിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കെപിഎംഎസ് കണ്ണൻകുഴി ശാഖാ സെക്രട്ടറിയായിരുന്ന താളാട്ട് പ്രദീപ് കുമാറിനെ വധിച്ച കേസിൽ ഏറൻ വീട്ടിൽ ജിനീഷിനെയാണ് (36) അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി എൻ.വിനോദ് കുമാർ ശിക്ഷിച്ചത് 2020 ഫെബ്രുവരി 14ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം.
പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട പ്രദീപിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിച്ചു അന്നത്തെ അതിരപ്പിള്ളി എസ്ഐ ആയിരുന്ന പി ഡി അനിൽ കുമാറാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത് പിന്നീട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻ്റ് അന്വേഷണം ഏറ്റെടുത്തു ഇൻസ്പെക്‌ടർ ഷിജുവാണ് കുറ്റപത്രം സമർപ്പിച്ചത് പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജി ജോർജ്, പി.എ ജയിംസ്, അൽജോ പി ആൻ്റണി, എബിൻ ഗോപുരൻ ടി.ജി.സൗമ്യ എന്നിവർ ഹാജരായി