പാലക്കാട്: സ്കൂളിലേക്കെന്ന് പറഞ്ഞ് വീടുവിട്ട മൂന്ന് വിദ്യാർത്ഥികളെ കാണാനില്ല. പത്താം ക്ലാസുകാരായ പത്തിരിപ്പാലയിലെ മൂന്നുപേരെയാണ് കാണാതായതെന്നാണ് പരാതി. അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്.
ഇവർ അടുത്ത ബന്ധുക്കളും അയൽവാസികളുമാണ്. കുട്ടികൾ ഇന്ന് സ്കൂളിൽ എത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.