Wednesday, December 4, 2024
HomeBREAKING NEWSവിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ കയ്യിൽ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിച്ചു; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
spot_img

വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ കയ്യിൽ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിച്ചു; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.ഇന്നു രാവിലെ ചെന്നൈയിലായിരുന്നു സംഭവം. സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു.

കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹികൾക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണെമന്ന് അഭ്യര്‍ത്ഥിച്ച വിജയ് ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാര്‍ട്ടി അണികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments