ഡാർവിൻ മാത്യു
ഇതാ…
ഓർമ്മകളുടെ നിറച്ചാർത്ത്!
മനസ്സിൽ അലയടിക്കുന്ന ഓർമ്മകളുടെ തിരയിളക്കങ്ങളെ, മഞ്ഞുകണങ്ങളെ കനൽക്കാറ്റുകളെ, സുന്ദരമായ ചെറുകഥകൾ പോലെ തികഞ്ഞ കൈയ്യടക്കത്തോടെ മനോഹരമായി എഴുതപ്പെട്ട പുസ്തകം.
ഷാഹിന ഇ. കെ എഴുതി
ബുക്കർ മീഡിയ പ്രസാധകരായ,
പ്രണയത്തിന്റെ തീക്കാടിനുമപ്പുറം തുടങ്ങി
അഞ്ചുസ്വപ്നങ്ങളിൽ അവസാനിക്കുന്ന
ഇരുപത്തിയഞ്ച് തലക്കെട്ടുകളുള്ള പുസ്തകം
ഓർമ്മകളുടെ വശ്യസുന്ദരമായ ചാരുതയിലേക്ക് എത്ര വേഗമാണ് വായനക്കാരനെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നത്.
ഏറ്റവും വായിക്കുന്ന കാലം ഏറ്റവും ഏകാന്ത കാലമാണെന്നും ഏറെ വായിക്കുന്നവൻ ഏറെ ഏകാകിയാണെന്നും സുഹൃത്തിന്റെ കണ്ടെത്തൽ.
ഒരാളുടെ നിരവധിയായ ഓർമ്മകളുടെ പുസ്തകത്താളിലൂടെ അനേകം മനുഷ്യരോട് സംസാരിച്ച്, പലസംഭവവങ്ങൾക്കും സാക്ഷിയായി ഒന്നിൽനിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോൾ ചിലപ്പോൾ നമ്മൾ ചുറ്റുമുള്ളതൊക്കെയും മറന്നുപോയ് ഏകാകിയാകാറുണ്ട്.
ഓർമ്മകൾക്ക് ഒരിക്കലും അടുക്കും ചിട്ടയും ഉണ്ടാകാറില്ല. അതുകൊണ്ടാണല്ലോ മറക്കാൻ ശ്രമിക്കുന്ന പിന്നെയും മനസിലേക്ക് ശക്തമായി ഒഴുകിനിറയുന്നത്.
അങ്ങനെ നിറയുന്ന ഓർമ്മകളൊക്കെയും നൂലിൽ കൊരുത്ത മുത്തുകൾ പോലെ കോർത്തെടുത്ത ഈ പുസ്തകം വായനക്കാരുടെ ഹൃദയങ്ങളിൽ നോവിന്റെ ഉപ്പുപ്പാടം വരച്ചുവെയ്ക്കുമെന്നുറപ്പാണ്.
ഓർമ്മകളുടെ പച്ചിലകളിൽ കുറിക്കപ്പെട്ട
പ്രണയത്തിന്റെ തീക്കാടിനുമപ്പുറം നമുക്ക് നൽകിയ പ്രിയ ഷാഹിനക്ക് നിറഞ്ഞ സ്നേഹം.
ഓർമ്മകളുടെ കടലലകളെ
അക്ഷരങ്ങളുടെ
കടലാസുതോണിയിലേക്ക് തൂലികത്തുമ്പാൽ ഇറ്റിച്ചു വീഴ്ത്തിയ എഴുത്തുകാരിക്കും
വായനക്കാരുടെ ഹൃദയതീരങ്ങളിൽ,
വിദഗ്നനായ നാവികനെപ്പോലെ കടലാസുതോണിയെ നങ്കൂരമുറപ്പിച്ച ബുക്കർ മീഡിയയ്ക്കും..
ആശംസകൾ…
സ്നേഹം..
https://www.instagram.com/reel/C6qKX_2L8oq/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
✍️ ഡാർവിൻ മാത്യു
13/06/2024