Sunday, December 22, 2024
HomeThrissur Newsലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ​​ഗോപി
spot_img

ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ​​ഗോപി

തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ സന്ദർശനം നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാതാവിനെ കാണാൻ എത്തുമെന്ന് സുരേഷ് ​ഗോപി പറഞ്ഞിരുന്നു. പള്ളിയിലെത്തിയ സുരേഷ് ​ഗോപി മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ചു.ദേവാലയത്തിൽ സുരേഷ്​ ​ഗോപി ഭക്തി​ഗാനവും ആലപിച്ചു.

മകൾ ഭാ​ഗ്യാസുരേഷിന്റെ കല്യാണത്തോടെ അനുബന്ധിച്ച് സുരേഷ് ഗോപി ദേവാലയത്തിൽ കിരീടം സമർപ്പിച്ചത് വിവാദമായിരുന്നു. കിരീടത്തിൽ ചെമ്പ് ആണെന്ന് ആരോപിച്ച് വലിയ സൈബർ ആക്രമണമാണുണ്ടായത്. തൻറെ വഴിപാടാണ് സമർപ്പിച്ചതെന്നും അത് തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപി മറുപടി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments