അവസാനിക്കുന്നത് മേഖലയിലെ ഒരു വർഷമായുള്ള ഗതാഗത നിയന്ത്രണം
കുതിരാൻ: തൃശൂർ ഭാഗത്തേക്കുള്ള കുതിരാൻ തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിൽ. സുരക്ഷാ പരിശോധനയ്ക്കു ശേഷം ഈ ആഴ്ച തന്നെ തുരങ്കം ഗതാഗതത്തിനു തുറന്നുകൊടുക്കും. തുരങ്കത്തിനുള്ളിലെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
ലൈറ്റുകളും എക്സോസ്റ്റ് ഫാനുകളും പുനഃസ്ഥാപിക്കുന്ന ജോലികളാണു നടക്കുന്നത്.