Wednesday, December 4, 2024
HomeBREAKING NEWSകേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; സുരേഷ് ഗോപി
spot_img

കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും; സുരേഷ് ഗോപി

കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചചവയ്ക്കും. ഇനി അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളതായും സൂചനയുണ്ട്.
നാലു സിനിമകൾ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാൽ സിനിമകൾ മുടങ്ങുമെന്നും അറിയിച്ചിരുന്നു.എന്നാൽ കേന്ദ്രമന്ത്രിയാകാൻ ബി.ജെ.പി നേതൃത്വം സമ്മർദം ചെലുത്തുകയായിരുന്നു.

തനിക്ക് ഏതുവകുപ്പിൻ്റെ സഹമന്ത്രി സ്ഥാനമാണെന്ന് അറിയില്ലെന്നും ഏത് വകുപ്പ് തന്നാലും സ്വീകരിക്കുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിനുവേണ്ടി താൻ ആഞ്ഞുപിടിച്ച് നിൽക്കുമെന്ന് സുരേഷ് ഗോപി വത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ കേരളത്തിനുവേണ്ടിയും തമിഴ് നാടിനും വേണ്ടിയാണ് നില കൊള്ളുന്നത്. എം പി ക്ക് എല്ലാ വകുപ്പുകളിലും ഇടപെടാൻ കഴിയും. ഏത് വകുപ്പ് എന്നതിൽ ഒരു ആഗ്രഹവുമില്ല. ഏത് ചുമതലയും ഏറ്റെടുക്കും. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നത ഉണ്ടാക്കാതിരുന്നാൽ മതി. ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കും. കേന്ദ്ര സഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താൻ
പറഞ്ഞതെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments