പൂമല ഡാം; ജാഗ്രതാ മുന്നറിയിപ്പ്
ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടി 6 ഇഞ്ചായി (27’6”) ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഷട്ടറുകള്‍ ഏത് സമയത്തും തുറക്കാമെന്നതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാർഷിക പൊതുയോഗം ഇന്ന് (ജൂൺ 10)
ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷിക പൊതുയോഗം ജൂൺ 10ന് ഉച്ചയ്ക്ക് 2.30 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും.