പ്രതിമയുടെ ശില്പി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തശേഷം ഉടൻ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും.
കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ
കെഎസ്ആർടിസിയുടെ ചെലവിൽ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ ഉറപ്പു നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിമയുടെ ശില്പി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തശേഷം ഉടൻ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും. അപകടകാരണം ശാസ്ത്രീയമായി പരിശോധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിഫ്ലക്ടറുകളും മറ്റും സ്ഥാപിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി. ബാലചന്ദ്രൻ എംഎൽഎ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.