തൃശൂർ: അങ്കമാലി പാറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ജാതിക്ക ഉണക്കുന്ന ഡ്രയറിൽ നിന്ന് തീപിടിച്ചതെന്നാണ് സംശയം. ഒരാൾ പൊള്ളലുകളോടെ രക്ഷപ്പെട്ടു. പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ഭാര്യ, ഭർത്താവ്, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജ്യോത്സന എന്നിവരാണ് മരിച്ചത്. ബിനീഷിന്റെ മാതാവ് രക്ഷപ്പെട്ടു. നാട്ടുകാർ എത്തിയപ്പോഴേക്കും വീട് മുഴുവൻ തീ പടർന്നിരുന്നു.
വീട്ടിലെ ഒരു മുറിക്കാണ് തീപിടിച്ചത്. തീയണയ്ക്കാൻ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മുകളിലത്തെ ഉറങ്ങിക്കിടന്ന നാലു പേരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.