Tuesday, September 10, 2024
HomeKeralaയുഡിഎഫ് ആത്മപരിശോധന നടത്തണം: സുനിൽകുമാർ
spot_img

യുഡിഎഫ് ആത്മപരിശോധന നടത്തണം: സുനിൽകുമാർ

തൃശൂർ: കേരളത്തിലെ യുഡിഎഫ് അനുകൂല ട്രെൻഡ് എന്തു കൊണ്ടു തൃശൂരിൽ ഉണ്ടായില്ലെന്നതു തുറന്നു പറയേണ്ടതും ആത്മപരിശോധന നടത്തേണ്ടതും എൽഡിഎഫ് മാത്രമല്ല, യുഡിഎഫ് കൂടിയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ. 2019ൽ എൽഡിഎഫ് സ്‌ഥാനാർഥിക്കു ലഭിച്ചതിനേക്കാൾ 14,000 വോട്ടുകളുടെ വർധന ഇത്തവണയുണ്ട്. കേഡർ വോട്ടുകളിലും വർധനയുണ്ടായി. അന്നു വൻ ഭൂരിപക്ഷത്തിൽ വിജയിച്ച യുഡിഎഫിന് ഒരു ലക്ഷത്തിലധികം വോട്ട് കുറഞ്ഞതും മൂന്നാം സ്ഥാനത്തായതും ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. തൃശൂരിലെ തിരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതമാണ്. ഇതു സംബന്ധിച്ച് ആഴത്തിൽ ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments