Wednesday, April 1, 2026
HomeThrissur Newsഅരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇറ്റലിയിലെ നടന്മാർ
spot_img

അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇറ്റലിയിലെ നടന്മാർ

ചെറുതുരുത്തി: കഥകളിയിൽ മൂന്നു വർഷത്തെ അതികഠിനമായ പഠനശേഷം അരങ്ങേറ്റം കുറി ക്കാൻ കേരളത്തിൽ എത്തിയിരിക്കുകയാണ് ഇറ്റ ലിയിലെ മൂന്ന് നടന്മാർ. ചെറുതുരുത്തി കലാത രംഗിണി സ്കൂൾ ഡയറക്‌ടറും അധ്യാപകനുമായ കലാമണ്ഡലം ജോൺ ആണ് ഇവരെ പഠിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് അരങ്ങേറ്റം കുറിക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് ഇവർ.

2023ലാണ് കഥകളിയുടെ ആദ്യപാഠം ഇറ്റലിയി ലെത്തി കലാമണ്ഡലം ജോൺ പഠിപ്പിച്ചത്. മൂന്ന് വർഷത്തോളം ജോൺ അവിടെനിന്ന് പഠിപ്പിച്ചു. കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനായി ഡ്രാമ തിയറ്റർ നടന്മാരായ റുബെൻ മാനെന്റി, ഹനുമാനായി അലസ്റ്റൻ ഡ്രോറിഗോലെറ്റി, പാഞ്ചാലിയായി സിമോൺ നോറീസ് എന്നിവരാണ് വേഷമിടുന്നത്. ഒരു മാസത്തോളമായി ഇവർ ചെറുതുരുത്തിയിൽ രാപ്പകലില്ലാതെ പരിശീലനത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments