അന്തിക്കാട്:ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കലക്ടറേറ്റിലെ റവന്യു വകുപ്പ് ജീവനക്കാരൻ പടിയം കൊട്ടാരപറമ്പ് ചിറാക്കോലി വിജിത്ത് (കുട്ടാരു-38) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്ക്‌കരിച്ചു. റവന്യൂവകുപ്പിൽ സീനിയർ ക്ലർക്കായ വിജിത്ത് ജോലി കഴിഞ്ഞ് തിങ്കൾ രാത്രി 12ന് കേച്ചേരിയിലെ ഭാര്യ വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ റോഡരികിലെ കാനയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: വിജയൻ. അമ്മ: ലത (മഹിള പ്രധാൻ ഏജന്റ്). ഭാര്യ: നീതു (സുധർമ ലാബ് തൃശൂർ). മക്കൾ: ദേവനീത്, നിള.


