Thursday, March 26, 2026
HomeBREAKING NEWSനടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
spot_img

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71)അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരീ ഭർത്താവാണ്. സംസ്കാരം നാളെ സ്വദേശമായ ത്രിശൂർ വാടാനപ്പള്ളി ത്രിത്തല്ലൂർ ഏങ്ങൂർ വീട്ടിൽ നടക്കും.

തൃശൂർ ജില്ലയിൽ തൃത്തല്ലൂരിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ഇ എ രാജേന്ദ്രൻ്റെ ജനിച്ചു. തൃത്തല്ലൂർ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

കലാലയപഠനത്തിനു ശേഷം ദില്ലിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സിനു ചേർന്നു. പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് . സന്ധ്യയെ വിവാഹം ക‍ഴിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments