Saturday, March 21, 2026
HomeThrissur Newsവിദ്യാർഥി തോട്ടിൽ മരിച്ചനിലയിൽ
spot_img

വിദ്യാർഥി തോട്ടിൽ മരിച്ചനിലയിൽ

അവണൂർ: മണിത്തറയിൽ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണൂർ പാണ്ടിയാട്ട് അനുപ്രിയ(25)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കോളേജിൽ പോയിരുന്നു.രാത്രിയായിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ ഉച്ചക്ക്ശേഷം അനുപ്രിയ കോളേജിൽ നിന്ന് പോയതായി പറഞ്ഞു. പിന്നീട് കുടുംബം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകിട്ട് നാലോടെ വീടിനു സമീപത്തെ മണിത്തറ ഷാപ്പിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേനയും മെഡിക്കൽ കോളേജ് പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. അരണാട്ടുകരയിലുള്ള ജോൺ മത്തായി സെന്റ്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിയാണ് അനുപ്രിയ. സംസ്കാരം പിന്നീട്. അച്ഛൻ: അരവിന്ദാക്ഷൻ. അമ്മ : ബിന്ദു. സഹോദരി : കൃഷ്‌ണപ്രിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments