Saturday, March 21, 2026
HomeThrissur Newsഅലുമിനിയം സാമഗ്രികൾ മോഷ്ടിച്ചയാളെ പിടികൂടി
spot_img

അലുമിനിയം സാമഗ്രികൾ മോഷ്ടിച്ചയാളെ പിടികൂടി

ചാലക്കുടി:നഗരമധ്യത്തിൽ പൂട്ടിക്കിടക്കുന്ന ഐനിക്കൽ തിയറ്ററിൽ കയറി ലക്ഷക്കണക്കിന് രൂപയുടെ അലുമിനിയം സാമഗ്രികൾ മോഷ്ടിച്ചയാളെ ചാലക്കുടി പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് സലീം(44)ആണ് അറസ്റ്റിലായത്. ചൊവ്വ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. തിയറ്ററിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ പ്രതി ഒന്നരലക്ഷത്തോളം വിലയുള്ള അലുമിനിയം ഗ്ലാസ് വർക്കുകൾ നശിപ്പിച്ചു. തുടർന്ന് അലുമിനിയം ചാനലുകൾ കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments