Saturday, February 21, 2026
HomeThrissur Newsപുതുക്കാട് ബാറിൽ സംഘർഷം: 4 പേർ പിടിയിൽ
spot_img

പുതുക്കാട് ബാറിൽ സംഘർഷം: 4 പേർ പിടിയിൽ

പുതുക്കാട്: ബാർ ഹോട്ടലിലുണ്ടായ സംഘർഷത്തിൽഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ നാല്യുവാക്കളെ പുതുക്കാട് പൊലീസ് പിടികൂടി.മർദനമേറ്റ് മറ്റൊരാൾക്ക് പരിക്കുമുണ്ട്. വ്യാഴംരാത്രി 10ഓടെ പുതുക്കാട് ഹോളിഡേപാർക്കിലാണ് സംഭവം. കൊടകരഉളുമ്പത്തുകുന്ന് സ്വദേശി വിഷ്‌, മറ്റത്തൂർവാസുപുരം സ്വദേശി ആയുഷ്, ചാലക്കുടിസ്വദേശി ജോസഫ്, കുറ്റിക്കാട് സ്വദേശിഅജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഒരുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചയുവാക്കളെ പുതുക്കാട് പൊലീസ്എത്തിയാണ് പിടികൂടിയത്. ഓട്ടം വിളിച്ചിട്ട്പോകാത്തതിലുള്ള വൈരാഗ്യത്തിൽഓട്ടോറിക്ഷാ ഡ്രൈവർ മോഹനനെയാണ്ഇവർ ആദ്യം മർദിച്ചത്. ഇത് കണ്ട്പിടിച്ചുമാറ്റാൻ ശ്രമിച്ച പുതുക്കാട്കണ്ണമ്പത്തൂർ സ്വദേശി തങ്കപ്പനേയുംപ്രതികൾ മർദിച്ചു. മർദനത്തിൽ തങ്കപ്പന്റെപല്ല് പോയി. തങ്കപ്പനെ ആക്രമിക്കുന്നത്തടയാൻ ശ്രമിച്ച പുതുക്കാട് തെക്കേത്തൊറവ്തൃക്കൂക്കാരൻ വീട്ടിൽ ബിജോയെ യുവാക്കൾബിയർ കുപ്പികൊണ്ട് കുത്തി. വയറ്റിൽകുത്തേറ്റ ബിജോ പുതുക്കാട് താലൂക്ക്ആശുപത്രിയിൽ ചികിത്സതേടി. ഇതിനുശേഷംപ്രതികൾ ബാർ വളപ്പിൽ നിർത്തിയിട്ട ബൈക്കുകൾ മറിച്ചിടുകയും ലൈറ്റ് കാലുകൾ തകർക്കുകയും ചെയ്‌തു. ബാറിന് പുറത്തിറങ്ങിയ സംഘം റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാഹനങ്ങളുടെ ചില്ലുകളും കല്ലെറിഞ്ഞ് തകർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments