Friday, February 20, 2026
HomeBREAKING NEWSവിവാഹവാഗ്‌ദാനം നൽകി 15 യുവതികളെ പീഡിപ്പിച്ചു; തൃശൂർ സ്വദേശിയായ ബ്ലോഗർ അറസ്റ്റിൽ
spot_img

വിവാഹവാഗ്‌ദാനം നൽകി 15 യുവതികളെ പീഡിപ്പിച്ചു; തൃശൂർ സ്വദേശിയായ ബ്ലോഗർ അറസ്റ്റിൽ

തൃശൂർ വിവാഹ വാഗ്‌ദാനം നൽകിപീഡിപ്പിച്ചെന്ന പരാതിയിൽഇൻസ്റ്റഗ്രാം ബ്ലോഗർ അറസ്റ്റിൽ.തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. മൂന്ന് യുവതികളുടെ പരാതികളിലാണ് അറസ്‌റ്റ്. അന്വേഷണത്തിൽ പതിനഞ്ച് യുവതികളെ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം സ്‌ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്‌ഥാപിക്കുകയും ശേഷം വിവാഹവാഗ്ദ‌ാനം നൽകിയ ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

കൂടുതൽ പരാതികൾ യദു ഗിരീഷിനെതിരെ ഉയർന്ന് വരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതികളുടെ നഗ്നവിഡിയോ ചിത്രീകരിച്ച് ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയുണ്ട്. യുവതികളിൽ നിന്ന് പണം വാങ്ങിയതായും പരാതിയിൽ പറയുന്നു. ഐടി ആക്ട് യദുവിനെതിരെ പ്രതിക്കെതിരെ കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments