Saturday, February 21, 2026
HomeThrissur Newsപത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
spot_img

പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

മാള :മേലഡൂർ ജങ്ഷനിൽ പത്രവിതരണക്കാരനെആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ്ചെയ്തു. മേലഡൂർ മാണിക്കത്തുപറമ്പിൽഡെൻസിയെ (52) ആണ് മാള പൊലീസ്പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായവലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ്വേലുവിനെ (50) നേരത്തേ പിടികൂടിയിരുന്നു.ഇക്കഴിഞ്ഞ ജനുവരി 24ന് പുലർച്ചെയാണ്പത്രവിതരണക്കാരനായ മേലഡൂർ സ്വദേശിപ്ലാശേരി വർഗീസിനെ (65) തപസ് വേലുവെട്ടിപ്പരിക്കേൽപ്പിച്ചത്. അക്രമത്തിൽവർഗീസിന്റെ ഇടതുകൈയിലെ തള്ളവിരൽഅറ്റുപോയിരുന്നു. വർഗീസിനെആക്രമിക്കാൻ പ്രതികൾ മുൻകൂട്ടി പദ്ധതിതയ്യാറാക്കിയിരുന്നുവെന്നും സാമ്പത്തികതർക്കമാണ് വധശ്രമത്തിന് പിന്നിലെന്നുംപൊലീസ് പറഞ്ഞു. വർഗീസിന്റെ ഭാര്യനൽകിയ പരാതിയിൽ വധശ്രമം അടക്കമുള്ളവകുപ്പുകൾ പ്രകാരമാണ്കേസെടുത്തിരിക്കുന്നത്. എസ്എച്ച്ഒ സജിൻശശി, എസ്ഐ അനിൽകുമാർ,എഎസ്ഐമാരായ നജീബ് ബാവ, ഒ കെഷാജിത, സീനിയർ സിപിഒമാരായ കെ കെജിബിൻ, കെ എഫ് വിനോദ്, സിപിഒ രേഷ്മരവി എന്നിവരടങ്ങിയ അന്വേഷക സംഘമാണ്പ്രതികളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments