Thursday, March 26, 2026
HomeThrissur Newsനിയന്ത്രണം വിട്ട് ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു
spot_img

നിയന്ത്രണം വിട്ട് ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു

ചെറുതുരുത്തി : തൃശൂർ ഷൊർണൂർ സംസ്ഥാനപാതയിലെ ചെറുതുരുത്തി ചുങ്കത്ത് നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ചു. ശനിയാഴ്ച്‌ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. മൈസൂരിൽ നിന്നും കോട്ടയത്തേക്ക് പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് എതിർ ദിശയിൽ വന്ന ബൈക്കിനെ വെട്ടിച്ചപ്പോഴാണ് ലോറി അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്ത് ടാങ്കർ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചിരുന്നു. ചെറുതുരുത്തി പൊലീസ് മേൽ നടപടി സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments