Wednesday, February 11, 2026
HomeBREAKING NEWS7 കിലോ കഞ്ചാവ് പിടികൂടി
spot_img

7 കിലോ കഞ്ചാവ് പിടികൂടി

കല്ലൂർ:കല്ലൂർ ഭരത ഇറിഗേഷൻ കനാലിനോട് ചേർന്നുള്ള പുറമ്പോക്കിൽ ചാക്കുകളിൽ സൂക്ഷിച്ച ഏഴ് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. വെള്ളി രാത്രി പത്തോടെയാണ് സംഭവം. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ പി ആർ അനുകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നാല് പൊതികളിലായി ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ വി പി ഉണ്ണിക്കൃഷ്ണ‌ൻ, അസിസ്റ്റൻ്റ് പി എം ബാബു, സി കെ ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കെ കെ സുധീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments