തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായവൻ തീപിടിത്തത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി കെ രാജൻ. സിറ്റി പൊലീസ് കമ്മീഷണറോടാണ് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.ഫോറൻസിക് സംഘത്തെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി


