Wednesday, February 11, 2026
HomeThrissur Newsകാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
spot_img

കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

അന്നമനട:കല്ലൂർ ചൂണ്ടാണിക്കടവ് പുഴക്കരയിൽ പുതുവത്സര ആഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി. കല്ലൂർ കളത്തിവീട്ടിൽ സതീഷി(49)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച‌ രാവിലെ അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിൽ പുളിക്കക്കടവിൽ നിന്ന് കണ്ടെത്തിയത്. 31ന് രാത്രി സുഹൃത്തുക്കളോടൊപ്പം പുഴക്കരയിൽ എത്തിയ സതീഷ് പുലർച്ചെ സുഹൃത്തുകൾ മടങ്ങിയ ശേഷവും അവിടെ തുടരുകയായിരുന്നു. രാവിലെ വീട്ടിലെത്താതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ചൂണ്ടാണിക്കടവിൽ നിന്ന് സതീഷിന്റെ ബൈക്കും വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെത്തിയിരുന്നു. തുടർന്ന് മാള പൊലീസും സ്‌കൂബ സംഘത്തിന്റെ സഹായത്തോടെ അഗ്നിരക്ഷാസേനയും തിരച്ചിൽ ആരംഭിച്ചു. സംസ്‌കാരം ശനി രാവിലെ 10ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ. ഭാര്യ: സ്‌മിത.മക്കൾ: സായൂജ്, സനൂജ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments