Tuesday, February 10, 2026
HomeBREAKING NEWSപാക് ബന്ധം, മതവിദ്വേഷം പ്രചരിപ്പിച്ച അസം സ്വദേശി തൃശ്ശൂരിൽ പിടിയിൽ
spot_img

പാക് ബന്ധം, മതവിദ്വേഷം പ്രചരിപ്പിച്ച അസം സ്വദേശി തൃശ്ശൂരിൽ പിടിയിൽ

തൃശൂർ: മതവിദ്വേഷം പ്രചരിപ്പിച്ച അസം സ്വദേശി തൃശ്ശൂരിൽ പിടിയിൽ ആയി. മതവിദ്വേഷം പടർത്തുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലാണ് അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25)നെ കയ്പമംഗലത്ത് നിന്നും പോലീസ് പിടികൂടിയത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. രണ്ട് വർഷത്തോളമായി ചെന്ത്രാപ്പിന്നി ഭാഗത്തെ ഒരു പന്തൽ നിർമ്മാണക്കമ്പനിയിൽ ജോലിക്കാരനാണ് ഇയാൾ. സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാള് പിടിയിലായത്.

ബംഗ്ലാദേശിലുള്ള ഇയാളുടെ അമ്മാവനുമായി ഫോൺ വഴിയും, പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിൽ നിന്നും മാരക പ്രഹര ശേഷിയുള്ള എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments