Wednesday, February 11, 2026
HomeThrissur Newsപോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
spot_img

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കുന്നംകുളം : കടവല്ലൂരിൽ സ്‌കൂൾ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി ഇരട്ടപ്പിലാക്കൽ വീട്ടിൽ മുൻസാഫിറിനെ(23)യാണ് പൊലീസ് പിടികൂടിയത്. സ്‌കൂളിലെ അറബിക് അധ്യാപകനായ ഇയാൾ ഏഴ് ആൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി പരാതികളിലുണ്ട്. കുട്ടികളുടെ പരാതിയിൽ ഒരാഴ്ച‌ മുന്‌പ് പ്രതിയെ സ്കൂ‌ളിൽ നിന്ന് പുറത്താക്കിയതായി പറയുന്നു. ആദ്യം അഞ്ച് കുട്ടികളാണ് പരാതിയുമായി എത്തിയത്. ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് അധികൃതർ കുന്നംകുളം പൊലീസിന് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്തതോടെ രണ്ട് കുട്ടികൾകൂടി പരാതി നൽകി. ഏഴ് വ്യത്യസ്‌ത എഫ്ഐആറാണ് ഉള്ളത്. എസ്എച്ച്ഒ കെ ജി ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത‌ത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments