കൊടുങ്ങല്ലൂർ:യുവതി റോഡിൽ കുഴഞ്ഞുവീണ് മരിച്ചു. ശ്രീനാരായണപുരം കോതപറമ്പ് ആലയിൽ മാന്തുരുത്തി ഹസീന (42) ആണ് മരിച്ചത്. മതിലകത്തെ സ്വന്തം വീട്ടിൽ നിന്ന് കോതപറമ്പിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് വരുമ്പോൾ മതിലകം താലം റോഡിലാണ് കുഴഞ്ഞ് വീണത്. തിങ്കൾ പകൽ 12 നാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഖബറടക്കം നടത്തി.ഭർത്താവ്: മുഹമ്മദ് റാഫി. മക്കൾ: ഫാത്തിമത്ത് നഹ്ല, നിഹാൻ.


