തൃശൂർ: വടക്കാഞ്ചേരി ഓട്ടുപാറയിൽനിന്നു 20 ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി നസീറൂൾ ഹുസൈനെ (29) എക്സൈസ് റേഞ്ച് ഇൻസെപ്റക്ടർ ജീൻ സൈമണും സംഘവും അറസ്റ്റ് ചെയ്തു. വിപണിയിൽ ഉദ്ദേശം 5,00,000 വില മതിക്കുന്ന മയക്കു മരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇത് “തന” എന്നറിയപ്പെടുന്നു. ഒരു തവണ ഉപയോഗിച്ചാൽ തന്നെ ലഹരിക്ക് അടിമപ്പെടുന്ന ഇത്തരം മയക്കു മരുന്ന് ഇതര സംസ്ഥാന തൊഴിലാളികൾ വഴിയാണ് നാട്ടിലെത്തുന്നത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ഒരു ഡപ്പിക്ക് 500 രൂപ മുതൽ വിലക്കാണ് വിപണിൽ വിറ്റു വരുന്നത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിനു എം.കെ., പ്രശാന്ത് വി., കൃഷ്‌ണകുമാർ പി.പി., കെ.വി. ഷാജി, സിവിൽ എക്സൈസ് ഓഫീസർ യതുൽ കൃഷ്ണ, സനിഷ്, പ്രിവെന്റീവ് ഓഫീസർ സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നൂർജ, സോന, എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.


