തൃശൂർ: പെരുമ്പടപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവന്റെ മകൾ സോന(17)യാണ് മരിച്ചത്. തീപ്പൊള്ളലേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡി. കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിൻ്റെ മുകളിലെ നിലയിൽ വച്ചാണ് സോനയ്ക്ക് പൊള്ളലേറ്റത്. അപകട സമയത്ത് മാതാപിതാക്കളും സഹോദരനും പുറത്ത് പോയിരിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരിന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് കാരണം എന്നതടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


