Wednesday, February 11, 2026
HomeBREAKING NEWSകൊരട്ടിയിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു
spot_img

കൊരട്ടിയിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു

തൃശൂർ: കൊരട്ടിയിൽ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരൻ(65) ആണ് കൊല്ലപ്പെട്ടത്. ഒപ്പം മദ്യപിക്കാൻ ഇരുന്ന സുഹൃത്ത് ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. രാജപ്പൻ എന്നയാളുടെ വീട്ടിലായിരുന്നു മദ്യപാനം. മദ്യപാന സൽക്കാരത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിന് സുധാകരൻ കത്തി കൊണ്ടുവന്നിരുന്നു. ഈ കത്തി വാങ്ങിയാണ് ശശി സുധാകരനെ കുത്തിയത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം കുടുംബത്തിന് കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments