തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിൽ തല്ലി. ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഭാര്യയുടെ പരാതിയിൽ മാരിയോക്കെതിരെ പൊലീസ് കേസെടുത്തു.
ഇരുവരും ഒമ്പത് മാസമായി പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ 25-ന് പ്രശ്‌നങ്ങൾ പരിഹരിക്കാനായി ജിജി മാരിയോയ്ക്കടുത്തെത്തിയിരുന്നു. സംസാരത്തിനിടെ ഇയാൾ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടതു കയ്യിൽ കടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.70,000 രൂപയുള്ള ഫോൺ പൊട്ടിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബിഎൻസ് 126(2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജിജിക്കെതിരെ മാരിയോയും പരാതി നൽകിയിട്ടുണ്ട്.


