ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പൊലീസ് വിളക്കാഘോഷത്തിന് വൻ ജനാവലിയെത്തി. കാഴ്‌ചശീവേലി, വിവിധ മേളങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ എന്നിവ അരങ്ങേറി. രാവിലെ കാഴ്‌ചശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ പ്രമാണത്തിൽ മേളം അരങ്ങേറി. തുടർന്ന് 9.30ന് നടപ്പന്തൽ മേളവും നടന്നു. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ പൊലീസ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് 5.30 ന് സാംസ്കാരിക സമ്മേളനം സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. റിട്ട. പൊലീസ് സുപ്രണ്ട് ആർ കെ ജയരാജ് അധ്യക്ഷനായി. എഡിജിപിമാരായ എസ് ശ്രീജിത്ത്, പി വിജയൻ, ഐ ജി രാജ്പാൽ മീണ, ഡിഐജി എസ് ഹരിശങ്കർ, റൂറൽ എ-സ്‌പി ബി കൃഷ്‌ണ കുമാർ, ദേവസ്വം ചെയർമാൻ ഡോ. വി കെ വി ജയൻ, അഡ്‌മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ, സിറ്റി പൊലീസ് സൂപ്രണ്ട് നകുൽ രാജേന്ദ്ര ദേശ്‌മുഖ്, എസിപി സി പ്രേമാനന്ദ കൃഷ്‌ണൻ, ടെന്‌പിൾ സിഐ ജി അജയ കുമാർ എന്നിവർ സംസാരിച്ചു.


