തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് തൃശൂർ എം.പിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. ബി.ജെ.പിയിൽ ആളുകൾ പ്രതീക്ഷ വയ്ക്കുന്നു, ജനങ്ങളുടെ പൾസാണാണതെന്നും സുരേഷ് ഗോപി. ബിജെപിയുടെ പ്രതീക്ഷ മുഴുവൻ സ്ഥാനാർഥിയുടെ ബലത്തിലാണെന്നും, സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ കോർപ്പറേഷൻ ബിജെപി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ നഗരസഭയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഒരു സിനിമയിൽ ഒരു രംഗം വരുമ്പോൾ തിരുവനന്തപുരത്ത് കയ്യടിച്ചാൽ ഇപ്പോൾ അത് ലോകത്തെല്ലാം അങ്ങിനെയാണെന്ന് പറയണം . പണ്ട് അത് സംസ്ഥാനത്ത് പിന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അങ്ങനെയായിരുന്നു. ഇപ്പോൾ എല്ലായിടത്തും ഒരേ കയ്യടി കിട്ടും. 2024 ജൂൺ നാലിന് ശേഷം കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂർ അന്വേഷിക്കണം.തൃശൂരിൽ നിന്ന് നിങ്ങൾക്ക് സത്യസന്ധമായ പൾസ് അറിയാം’.
ബിജെപിയുടെ പ്രതീക്ഷ അധിഷ്ടിതമായിരിക്കുന്നത് സ്ഥാനാർഥിയുടെ ബലത്തിലാണ്. അവർ കൃത്യമായ സ്ഥാനാർഥിയെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


