വരന്തരപ്പിള്ളി:തോട്ടുമുഖം കുറുമാലിപ്പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. വരന്തരപ്പിള്ളി തെക്കുംമുറി വെളുത്തേടത്ത് മോഹനനാണ് (55) മരിച്ചത്. ശനിയാഴ്ച വൈകിട്ട് പുഴയിൽ കുളിക്കാൻ പോയതായിരുന്നു. തിരികെ എത്താത്തതിനാൽ രാത്രി തന്നെ തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് പുഴയിൽ ചൂണ്ടയിടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്.ഭാര്യ: ബിന്ദു. മക്കൾ: ഭവിഷ, ഭാവിഷ്. കെ കെ രാമചന്ദ്രൻ എംഎൽഎ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.


