ചാലക്കുടി: വലയിൽ കുടങ്ങിയ അവശനിലയിലായ ചീങ്കണ്ണിയെ യുവാക്കൾ രക്ഷപ്പെടുത്തി. അതിരപ്പിള്ളി കണ്ണംകുഴി തോട്ടിൽ ഞായർ രാവിലെയാണ് വലയിൽ കുടുങ്ങിയ നിലയിൽ ചീങ്കണ്ണിയെ കുളിക്കാനെത്തിയ യുവാക്കൾ കണ്ടത്. വലയിൽ കുടുങ്ങിയ ചീങ്കണ്ണി അവശനിലയിലായിരുന്നു.മണിക്കൂറുകളോളമെടുത്താണ് വല പൊട്ടിച്ച് ചീങ്കണ്ണിയെ രക്ഷപ്പെടുത്തിയത്.


