ഒല്ലൂർ: കഞ്ചാവും ഹാഷിഷ് ഓയിലും എംഡിഎംഎയും വീട്ടിൽ സൂക്ഷിച്ച യുവാവ് പൊലീസ് പിടിയിൽ. കൈനൂർ കോക്കാത്ത് മൈലപ്പൻ വീട്ടിൽ ശ്രീകാന്ത് (25) ആണ് അറസ്‌റ്റിലായത്. കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ഒല്ലൂർ പൊലീസും ചേർന്ന് ശ്രീകാന്തിന്റെ വീട് പരിശോധിച്ചപ്പോൾ വില്പനയ്ക്കായി എത്തിച്ച 490 ഗ്രാം കഞ്ചാവും 27.5 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെത്തി. ഡാൻസാഫ് സബ് ഇൻസ്പെക്ടർ കെ വി വിജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്വേഷക സംഘത്തിൽ അസി. സബ് ഇൻസ്പെക്ടർ ജീവൻ, സിപിഒമാരായ വിപിൻദാസ്, സംഗീത്, കിഷാൽ, ഷിഫാന (നാർക്കോട്ടിക് സെൽ) എന്നിവരും ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജീസ് മാത്യു, സിപിഒ പി ശ്രീനാഥും ഉണ്ടായിരുന്നു.


