അന്തിക്കാട് : മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനായ കളക്ഷൻ ഏജന്റിനെ ആക്രമിച്ച് 3 ലക്ഷം തട്ടിയെടുത്തു.
വാടാനപ്പള്ളിയിൽ താമസിക്കുന്ന അക്ഷയ് (30) നെയാണ് കാറിൽ പിറകിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തി മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച് കയ്യിലുണ്ടായിരുന്ന 3 ലക്ഷം രൂപ അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പുത്തൻപീടിക ഭാഗത്തു നിന്നും പിറകിലൂടെ കാറിലെത്തിയവരാണ് പണം കവർന്നതെന്ന് അക്ഷയ് പറഞ്ഞു. സംഭവം അറിഞ്ഞ് അന്തിക്കാട് പോലീസ് സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് വരുന്നു.


