തലോർ: ചേർപ്പ് ഉപജില്ലാ സ്കൂൾ കലോത്സവം നാളെ 2025 നവംബർ 4 മുതൽ 7 വരെ തലോർ ദീപ്‌തി എച്ച്.എസ്.എസ്, സെൻ്റ് തെരാസിറ്റാസ് യു.പി. സ്കൂൾ, എൽ.എഫ്.എൽ.പി.എസ്. എന്നീ വിദ്യാലയങ്ങളിൽ നടക്കും.
നവംബർ 4-ന് ഉച്ചതിരിഞ്ഞ് 2.30-ന് ചേർപ്പ് എ.ഇ.ഒ. ശ്രീ. എം.വി. സുനിൽകുമാർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. തുടർന്ന്, ശ്രീ. ടി.എസ്. ബൈജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പുതുക്കാട് എം.എൽ.എ. ശ്രീ. കെ.കെ. രാമചന്ദ്രൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. നാടക സംവിധായകൻ ശ്രീ. ശശിധരൻ നടുവിൽ, സിനിമ സംവിധായകൻ ശ്രീ. പ്രിയനന്ദനൻ, യുവ എഴുത്തുകാരൻ ശ്രീ. ശ്രീജിത്ത് മുത്തേടത്ത് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
നവംബർ 7-ന് വൈകിട്ട് 4:00-ന് നടക്കുന്ന സമാപന സമ്മേളനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിക്കും.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ.എം. ചന്ദ്രൻ അധ്യക്ഷത വഹിക്കും.


