ഇരിങ്ങാലക്കുട: ഓൺലൈൻ തട്ടിപ്പ് കേസിൽ ക ണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യവിഹാർ വീട്ടിൽ വിനീഷിനെ (39) തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശിൽനിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്.വാട്സ്ആപ് വഴി ബന്ധപ്പെട്ട് ഡി.ഡി.ബി വേൾഡ് വൈഡ് മീഡിയ ഇന്ത്യ എന്ന കമ്പനിയുടെ പേരി ൽ ഹോട്ടലുകൾക്കും റസ്റ്റാറന്റു്റുകൾക്കും സ്റ്റാർ റേറ്റിങ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെ യ്താൽ പണം സമ്പാദിക്കാമെന്നായിരുന്നു തട്ടി പ്പ്. പല തവണകളിലായി പ്രതിയുടെ വിവിധ ബാ ങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 രൂപയാണ് ത ട്ടിയെടുത്തത്.


