തൃശൂർ:വടക്കാഞ്ചേരിയിൽ ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയെടുത്തു. ടാക്‌സി ഡ്രൈവർ മുണ്ടത്തിക്കോട് സ്വദേശി വിനോദിന്റെ വാഹനമാണ് മോഷ്‌ടിച്ചത്.മണിക്കൂറുകൾക്കുള്ളിൽ വടക്കാഞ്ചേരി പൊലീസ് വാഹനം കണ്ടെടുത്തു.വാടകയ്ക്ക് വിളിച്ച വാഹനം ആളൊഴിഞ്ഞ സ്‌ഥലത്ത് എത്തിയപ്പോൾ മുളക് പൊടി കണ്ണിൽ എറിഞ്ഞ് വിനോദിനെ മർദ്ദിച്ച ശേഷം തട്ടിയെടുക്കുകയായിരുന്നു.കാറിലെ ജിപിഎസ് ഉപയോഗിച്ച് പൊലീസ് വാഹനം കണ്ടെത്തിയെങ്കിലും പ്രതികൾ കടന്നു കളഞ്ഞു.


