
കുന്നംകുളംകാരുടെ സ്വന്തം കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. കുറെ നാളായി രോഗാവസ്ഥയിലായിരുന്ന കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. രാവിലെ എട്ട് മണിയോടെ തെക്കേപുറത്ത് ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിയുകയായിരുന്നു. കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയാണ് കണ്ണൻ്റെ ഉടമ.
കഴിഞ്ഞ ഒരാഴ്ച മുൻപ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അവശനിലയിലായിരുന്നു കൊമ്പൻ. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള അസുഖങ്ങളുമായി ആന രോഗാവസ്ഥയിലായിരുന്നു. അവസാന നാളുകളിൽ മരുന്നുകളോടും കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ചെരിഞ്ഞത്.


