Wednesday, February 11, 2026
HomeKeralaസച്ചി കവിതാപുരസ്കാരം 2025 അപേക്ഷ ക്ഷണിച്ചു
spot_img

സച്ചി കവിതാപുരസ്കാരം 2025 അപേക്ഷ ക്ഷണിച്ചു

തൃശൂർ:ദേശീയപുരസ്കാരം നേടിയ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച സച്ചി സ്മാരകസമിതി 2022-ൽ ആരംഭിച്ച സച്ചി കവിതാപുരസ്കാരം 2025-ത്തിന് അപേക്ഷകൾ ക്ഷണിച്ചു. സച്ചിക്ക് കവിതയോട് ഉണ്ടായിരുന്ന ആത്മബന്ധത്തെ ആദരിക്കുന്നതിനായാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.

ഇരുപത്തി അയ്യായിരം രൂപയും കീർത്തിമുദ്രയും അടങ്ങിയ പുരസ്കാരം മികച്ച മലയാള കവിതാസമാഹാരത്തിന് നൽകും. 2022 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യകൃതികളാണ് പരിഗണിക്കുക.

പുരസ്കാരത്തിനായി പരിഗണിക്കപ്പെടാനാഗ്രഹിക്കുന്നവർ കൃതിയുടെ മൂന്ന് കോപ്പികൾ നവംബർ 20നകം താഴെ പറയുന്ന വിലാസത്തിലേക്ക് അയയ്ക്കണം:
പ്രൊഫ്. എം. ഹരിദാസ്, ശ്രീപദം, വെസ്റ്റർ ലെയിൻ, വിയ്യൂർ, തൃശൂർ – 680010.

പുരസ്കാരം ഡിസംബർ 27ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ സമ്മാനിക്കും.

പ്രൊഫ്. എം. ഹരിദാസ്
ചെയർമാൻ

സജിത രാധാകൃഷ്ണൻ
കൺവീനർ

(ഫോൺ:94009 34242,82814 74235)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments