ദേശീയപാതയിൽ തൃശൂർ മുരിങ്ങൂരിൽ വീണ്ടും സർവ്വീസ് റോഡ് ഇടിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. അശാസ്ത്രീയ നിർമ്മാണങ്ങൾ കാരണമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആരോപിച്ചു.
അശാസ്ത്രീയമായ റോഡ് പണികാരണം ഡ്രെയിനേജ് കവിഞ്ഞൊഴുകി. ഓടയുടെ രണ്ട് ഭാഗവും ബ്ലോക്കാണ്.കവിഞ്ഞൊഴുകിയ വെള്ളം വീടുകളിലേക്കും കടകളിലേക്കും കയറി – നാട്ടുകാർ പറയുന്നു.ഇടിഞ്ഞ ഭാഗത്തിൻ്റെ എതിർ വശത്തുള്ള സ്ഥാപനത്തിലേക്കും വീട്ടിലേക്കും ഒഴുക്കു വെള്ളവും കയറി. രണ്ടാം തവണയാണ് ഈ ഭാഗത്ത് സർവീസ് റോഡ് ഇടിയുന്നത്. ഇത്തരത്തിൽ സംഭവിച്ചപ്പോൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർ അടക്കമുള്ളവർ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.


