തൃശ്ശൂർ: മണ്ണുത്തി ബൈപ്പാസ് ജംങ്ഷന് സമീപം ചായക്കടയിൽ ഇരിക്കുകയായിരുന്ന ആളുടെ 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശി മുബാറക്കിന്റെ പണമാണ് അഞ്ചംഗസംഘം തട്ടിയത്.ശനിയാഴ്ച പുലർച്ച 4.30-നാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിൽ മണ്ണുത്തിയിൽ എത്തിയ മുബാറക്ക് സമീപത്തെ ചായകടയിലേക്ക് കയറി. ഈ സമയത്ത് കാറിലെത്തിയ സംഘമാണ് മുബാറക്കിന്റെ കൈയിൽ നിന്ന് ബലംപ്രയോഗിച്ച് പണം തട്ടുകയായിരുന്നു.
തന്റെ കൈയിൽ ഉണ്ടായിരുന്നത് കാർ വിറ്റ് കിട്ടിയ പണം എന്നാണ് മുബാറക്ക് മൊഴി നൽകിയത്. പണം തട്ടിയ സംഘം എത്തിയ കാറിന്റെ മുൻഭാഗത്തെയും പിന്നിലുള്ളതും വ്യത്യസ്ത നമ്പരുകളാണെന്നും മൊഴി നൽകിയിട്ടുണ്ട്. മുബാറക്കിൻ്റെ പരാതിയിൽ കേസെടുത്ത് ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.



