Friday, May 8, 2026
HomeThrissur Newsവാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു
spot_img

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു

തൃപ്രയാർ: ദേശീയപാതയിൽ എടമുട്ടം സെന്ററിൽ വാഹനാപകടത്തിൽ -വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ചെറുവട്ടത്ത് സെബീന (45) ആണ് മരിച്ചത്. ശനിയാഴ്ച‌ പകൽ 11.45ഓടെയായിരുന്നു അപകടം. സ്കൂട്ടറും ലോറിയും ചെന്ത്രാപ്പിന്നി ഭാഗത്തേയ്ക്ക് വരികയായിരുന്നു. സ്‌കൂട്ടർ തെന്നി മറയുകയായിരുന്നു. മകനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു വീട്ടമ്മ. റോഡിൽ വീണ ഇവരുടെ ദേഹത്ത് കൂടി ടോറസ് ലോറി കയറുകയായിരുന്നുവെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറക്കം ഞായറാഴ്ച്ച.ഭർത്താവ്: ഉബൈദ്. മക്കൾ: ആബിദ്, ആദിൽ, അംന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments