Wednesday, February 11, 2026
HomeBREAKING NEWSതൃശ്ശൂരിൽ 6 വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ
spot_img

തൃശ്ശൂരിൽ 6 വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ

വലപ്പാട്:എടമുട്ടം കഴിമ്പ്രം ബീച്ചിൽ ആറ് വയസ്സുകാരനെ വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കഴിമ്പ്രം പോണത്ത് വിനയപ്രസാദിൻ്റെയും അഞ്ജലിയുടെയും മകൻ വിഹാൻ (കുഞ്ഞൻ) ആണ് മരിച്ചത്.സംസാരശേഷി ഇല്ലാത്ത കുട്ടിയാണ്. ശനിയാഴ്ച‌ വൈകിട്ട് ആറ് മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ വീട്ടുവളപ്പിലെ കുളത്തിൽ കുട്ടിയെ കണ്ടെത്തി.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments