ശബരിമല സ്വർണ മോഷണ കേസിൽ ഇനിയും നിരവധി അറസ്റ്റുകൾ ഉണ്ടാക്കമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2019 ലാണ് ശബരിമലയിൽ ക്രമക്കേട് നടന്നത്. ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആറാഴ്ച കാലം കാത്തിരിക്കണം. ഇതുമായി ബന്ധപ്പെട്ട ആളുകൾ ആരാണെന്ന് പുറത്തുവരും. കടുത്ത ശിക്ഷ തന്നെ ഇവർക്ക് ഉണ്ടാകും. മോശപ്പെട്ട പ്രവണതകൾ ഉണ്ടാകാതിരിക്കാനുള്ള തുടക്കമാണിത്. ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. പ്രതിപക്ഷനേതാവ് ഇപ്പോഴും യുഡിഎഫ് ഭരണത്തിന്റെ ഹാങ്ങോവറിലാണ് എന്നും അദ്ദേഹം പറഞ്ഞു.


