പുതുക്കാട്: ചെങ്ങാലൂർ ഗവ. എൽപി സ്‌കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂൾ പിടിഎയും വിദ്യാർഥികളും അധ്യാപകരും ചേർന്ന് പരിപാലിച്ചിരുന്ന ചെടിച്ചട്ടികളും മറ്റും സാമൂഹ്യവിരുദ്ധർ തകർത്തു. കെ കെ രാമചന്ദ്രൻ എംഎൽഎ സ്‌കൂൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, സിപിഐ എം ചെങ്ങാലൂർ ലോക്കൽ സെക്രട്ടറി പി സി സുബ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.



