Thursday, February 12, 2026
HomeThrissur Newsമേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന ലോറികളിലെ ബാറ്ററികൾ മോഷണം പോയി
spot_img

മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന ലോറികളിലെ ബാറ്ററികൾ മോഷണം പോയി

ചാലക്കുടി:മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്ത‌ിരുന്ന ലോറികളിലെ ബാറ്ററികൾ മോഷണം പോയി. ബിവറേജ് കോർപറേഷന്റെ റെയിൽവേ സ്റ്റേഷന് സമീപത്തെ വെയർ ഹൗസിന് മുന്നിൽ റെയിൽവേ മേൽപ്പാലത്തിനടിയിൽ പാർക്ക് ചെയ്‌ത നാല് ലോറികളിലെ ബാറ്ററികളാണ് മോഷണം പോയത്. വെയർഹൗസിൽ നിന്നും ലോഡെടുക്കാനെത്തുന്ന വാഹനങ്ങൾ മേൽപ്പാലത്തിനടിയിലാണ് പാർക്ക് ചെയ്യുന്നത്. വാഹനത്തിൽ ആരുമില്ലാതിരിക്കുന്ന രാത്രികാലങ്ങളിലാണ് മോഷണം നടക്കുന്നത്. മാസങ്ങൾക്ക് മുമ്പും ഇവിടെ ബാറ്ററികൾ മോഷണം പോയിട്ടുണ്ട്. രാത്രിയായാൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമാവുകയാണ്. മദ്യലഹരിയിൽ അടിപിടിയുണ്ടാകുന്നതും പതിവാണ്. പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments