Sunday, March 29, 2026
HomeBREAKING NEWSതൃശൂർ സ്‌റ്റേഡിയം തകർക്കാനുള്ള നീക്കം ചെറുക്കാൻ പ്രതിഷേധം
spot_img

തൃശൂർ സ്‌റ്റേഡിയം തകർക്കാനുള്ള നീക്കം ചെറുക്കാൻ പ്രതിഷേധം

സൂപ്പർ ലീഗ് കേരളയ്ക്ക് തൃശൂർ വേദിയാകുന്നത് തടയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ സംഗമം. ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് കോർപറേഷന് മുന്നിൽ സംഗമം നടന്നത്. ഫുട്ബോൾ തകർക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നതെന്നും തൃശൂർ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട് കോർപ്പറേഷൻ സ്‌റ്റേഡിയം തന്നെ ആക്കണമെന്നും ജോപോൾ അഞ്ചേരി പറഞ്ഞു കോർപ്പറേഷൻ ഫുട്‌ബോൾ സ്‌റ്റേഡിയം തകർക്കാനുള്ള നീക്കം ചെറുക്കുക, സൂപ്പർ ലീഗ് കേരള തൃശൂരിലേക്ക് വരുന്നതിനെ തടയുന്ന ശക്ത്‌തികളെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സംഗമം നടത്തിയത്. ജില്ലാ ഫുട്ബോൾ അസോസിയേഷൻറെ നേതൃത്വത്തിൽ കോർപ്പറേഷന് മുന്നിൽ നടന്ന പരിപാടിയിൽ ഫുട്ബോൾ താരങ്ങളും പരിശീലകരും പങ്കെടുത്തു. തൃശൂർ മാജിക് എഫ്‌സിക്ക് ഗ്രൗണ്ട് ആരും വിൽക്കുന്നില്ലെന്നും എല്ലാം കോർപ്പറേഷന്റെ കീഴിലാണ് നടക്കുന്നതെന്നും തൃശൂർ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട് കോർപ്പറേഷൻ സ്റ്റേഡിയം തന്നെ ആക്കണമെന്നും ജോ പോൽ അഞ്ചേരി പറഞ്ഞു.തൃശൂർ കോർപ്പറേഷൻ സ്‌റ്റേഡിയം അഞ്ചുവർഷത്തേക്ക് സ്വകാര്യ ഫുട്ബോൾ ക്ലബിന് വിട്ടുകൊടുത്താൽ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുന്നതിന് തടസ്സമാകുംമെന്ന് അത്ലറ്റിക്സ് പരിശീലകർ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കായികതാരങ്ങളുടെയും യോഗം വിളിച്ച് ചർച്ച ചെയ്ത തീരുമാനിക്കാനാണ് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments