Wednesday, November 19, 2025
HomeBREAKING NEWSഅടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് തൃശൂർ മേയർ എംകെ വർഗീസ്
spot_img

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് തൃശൂർ മേയർ എംകെ വർഗീസ്

തൃശൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എംകെ വർഗീസ് പറഞ്ഞു. നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയും എം കെ വർഗീസ് നൽകി. നിലവിൽ തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫ് മേയറാണ് എംകെ വർഗീസ്.കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടർന്ന എംകെ വർഗീസിനെതിരെ സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സർക്കാരിനെതിരെയും പലപ്പോഴായി വിമർശനം ഉന്നയിച്ചിരുന്ന എംകെ വർഗീസിനെതിരെ ഇടതുപക്ഷത്ത് നിന്ന് എതിർപ്പ് ശക്തമാണ്. മേയറുടെ നിലപാടിനെതിരെ എൽഡിഎഫിൽ നേരത്തെ മുതൽ അതൃപ്‌തിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments